ഗ്രാമമുഖ്യ
കേരളത്തിലെ സ്ത്രീകളായ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സ്വതന്ത്രവും സുഗമവുമായ ആശയവിനിമയത്തിനുവേണ്ടിയുള്ള കൂട്ടായ്മയാണ് ഗ്രാമമുഖ്യ.
ഇന്ന് കേരളത്തിലെ പകുതിയിലധികം പഞ്ചായത്തുകളില്‍ സ്ത്രീകള്‍ അദ്ധ്യക്ഷത വഹിക്കുന്നുവെങ്കിലും ഒറ്റെയ്‌ക്കൊറ്റ്‌യ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രാദേശിക രാഷ്ട്രീയത്തിലേക്കും ഭരണരംഗത്തേക്കും പുതുതായി വന്നവര്‍ എന്ന നിലയില്‍ പൊതു സ്ത്രീ രാഷ്ട്രീയം രൂപപ്പെടട്ടുവന്നിട്ടില്ല.അവര്‍ക്കിടയില്‍ സാമൂഹ്യമായും രാഷ്ട്രീയമായും നിലനില്‍ക്കുന്ന പലവ്യത്യാസങ്ങള്‍ക്കും ഉപരിയായി രൂപംകൊണ്ടുവരേണ്ടിയിരിക്കുന്ന അത്തരമൊരു കൂട്ടായ്മയിലേക്കുള്ള ആദ്യച്ചുവടാണ് ഗ്രാമമുഖ്യ.വിവരസാങ്കേതികവിദ്യയുടെ പുതിയ ഇടങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തു ഒരു ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിങ്ങ് ഇടം.


